പ്രഭഞ്ജനാത്മജസ്തദാ പ്രദീപ്യ

രാഗം:
മോഹനം

പ്രഭഞ്ജനാത്മജസ്തദാ പ്രദീപ്യ ജാതുഷേ ഗൃഹേ
ധനഞ്ജയ പ്രചോദിതോ ധനഞ്ജയം വിലാദ്ധ്വനാ
നിരേത്യ നിര്‍ജ്ജരാപഗാം വിലംഘ്യ വിക്രമീ ജവാ
ദദൂഢ മാത്രുസോദരോ ഹിഡിംബകാനനം യയൌ

അർത്ഥം:
വായുപുത്രനായ ഭീമന്‍ അര്‍ജ്ജുനന്‍റെ വാക്കുകളാല്‍ പ്രചോദിതനായി അരക്കില്ലത്തിനു തീ കൊടുത്ത്‌ ഗുഹാ മാര്‍ഗ്ഗത്തിലൂടെ അമ്മയോടും സഹോദരന്മാരോടും കൂടി ഗംഗാ നദി കടന്ന് ഹിഡിംബ വനത്തില്‍ എത്തിച്ചേര്‍ന്നു