പക്ഷീന്ദ്രനോടേറ്റ

രാഗം:
ഘണ്ടാരം
താളം:
ചെമ്പ

കഥാപാത്രങ്ങൾ:
ഭീമൻ

പക്ഷീന്ദ്രനോടേറ്റ ചക്ഷു:ശ്രവസ്സുപോല്‍
ഇക്ഷണം തേ ഭവിച്ചീടും വിനാശവും
വക്ഷസ്സു പൊട്ടുമാറുള്ളൊരു മുഷ്ടികള്‍
രക്ഷോവര നീ തടുക്കെടോ സംഗരേ

അർത്ഥം:
ഗരുഡനോട് ഏറ്റുമുട്ടിയ പാമ്പിനെപ്പോലെ നിനക്ക് ക്ഷണം നാശം വരും. മാറ് പിളര്‍ക്കുമാറുള്ള എന്റെ മുഷ്ടികള്‍ നീ തടുക്ക്.