നില്‍ക്ക നില്‍ക്ക

രാഗം:
വേകട (ബേകട)
താളം:
മുറിയടന്ത – ദ്രുതകാലം

കഥാപാത്രങ്ങൾ:
ഭീമൻ


നില്‍ക്ക നില്‍ക്ക നിശാചര മൂര്‍ഖ മുന്നിലരക്ഷണം
പോക്കുവന്‍ ജീവിതം തവ വാക്കു ചൊന്നതുമിന്നു മതി മതി

പല്ലവി
വരിക പോരിനു വൈകിടാതെ നീ രാക്ഷസാധമ
അർത്ഥം:
ഹേ രാക്ഷസ നീ എന്‍റെ മുമ്പില്‍ അല്‍പനേരം നില്‍ക്കൂ. നിന്റെ ജീവിതം ഞാന്‍ അവസാനിപ്പിക്കുന്നുണ്ട്. വാക്ക് പറഞ്ഞത് മതി. നീ വൈകാതെ പോരിനു വരിക.