നിത്യവുമിങ്ങു വരുമ്പോലെ

രാഗം:
ഘണ്ടാരം
താളം:
ചെമ്പ

കഥാപാത്രങ്ങൾ:
ഭീമൻ

നിത്യവുമിങ്ങു വരുമ്പോലെയുള്ളൊരു
മര്‍ത്ത്യനെന്നു കരുതീടുക വേണ്ടെടാ
രക്ഷോ വരനാം ഹിഡിംബനെക്കൊന്നൊരു
ദക്ഷനായുള്ളവനെന്നറിഞ്ഞീടുക
അർത്ഥം:
എന്നും വരുന്നതുപോലെയുള്ള ഒരു മനുഷ്യനാണെന്ന് നീ എന്നെ കരുതേണ്ട. രാക്ഷസശ്രേഷ്ഠനായ ഹിഡിംബനെ കൊന്ന സമര്‍ത്ഥനാണ്‌ ഞാന്‍ എന്ന് അറിഞ്ഞാലും.