നക്തഞ്ചരാധമ

രാഗം:
ഘണ്ടാരം
താളം:
ചെമ്പ

കഥാപാത്രങ്ങൾ:
ഭീമൻ

നക്തഞ്ചരാധമ നില്ക്ക നില്ക്ക മമ
ഭുക്തി കഴിവോളമത്രൈവ ദുര്‍മ്മതേ
യുദ്ധം കഴിഞ്ഞിട്ടു ഭുക്തിയെന്നാല്‍ ശവ-
ശുദ്ധമായി ഭുജിക്കുന്നതു യോഗ്യമോ

അർത്ഥം:
എടാ ദുഷ്ടരാക്ഷസാ നീ എന്‍റെ ഊണ് കഴിയുന്നതുവരെ നില്‍ക്ക. യുദ്ധം കഴിഞ്ഞു ഭക്ഷണം കഴിക്കാമെന്നുവെച്ചാല്‍ ശവശ്ശുദ്ധമായി കഴിക്കുന്നത്‌ യോഗ്യമല്ലല്ലോ.