ഗതവതി ച ഘടോല്ക്കചേ

രാഗം:
കേദാരഗൌഡം

ഗതവതി ച ഘടോല്ക്കചേ സ്വമാത്രാ
ദ്രുതമവലംബിത വിപ്രവര്യവേഷാ:
തദനു സമുപഗമ്യ ചൈകചക്രാം
കൃതമതയ: സുഖമൂഷുരാത്തഭൈക്ഷാ:

അർത്ഥം:
ഘടോല്‍ക്കചന്‍ അമ്മയുമൊരുമിച്ച് പോയതിനുശേഷം പാണ്ഡവര്‍ ബ്രാഹ്മണ വേഷം ധരിച്ച് ഏകചക്രയില്‍ ചെന്ന് ഭിക്ഷാവൃത്തിയോടെ സസുഖം വസിച്ചു.