കുന്തീ സുതന്മാരെ

രാഗം:
സൌരാഷ്ട്രം
താളം:
മുറിയടന്ത 14 മാത്ര

പല്ലവി:

കുന്തീസുതന്മാരെ നിങ്ങള്‍ എന്തിനു സന്താപിക്കുന്നു
ബന്ധുരാംഗന്‍വാസുദേവന്‍ബന്ധുവായ്‌വന്നീടുംമേലില്‍

അനുപല്ലവി:

ഭീമവൈരികുലകാല ഭീമസേന കേട്ടാലും നീ
യാമിനീചാരിണീ നിന്നെ കാമിച്ചീടുന്നല്ലോ മുന്നം
ചരണം 1
തന്നെ കാമിച്ചീടാതൊരു തന്വംഗിയെ കാമിപ്പോരും
തന്നെ കാമിച്ചീടുന്നോളെ താനുപേക്ഷിച്ചീടുന്നോരും
മൂഢരെന്നു പാരില്‍ രൂഢമെന്നറിഞ്ഞീടേണം

ചരണം 2
എന്നതുകൊണ്ടിവള്‍ക്കൊരു നന്ദനനുണ്ടാവോളം നീ
നന്നായനുസരിക്കേണം എന്നുടെ നിയോഗത്താലേ

അർത്ഥം:
അല്ലയോ കുന്തീ പുത്രന്മാരെ നിങ്ങള്‍ എന്തിനാണ് സങ്കടപ്പെടുന്നത്? കോമളഗാത്രനായ ശ്രീകൃഷ്ണന്‍ നിങ്ങളുടെ ബന്ധുവാകും.ശത്രുക്കള്‍ക്ക് അന്തകനായ ഭീമസേനാ കേട്ടാലും. രാക്ഷസിയായ ഇവള്‍ നിന്നെ കാമിക്കുന്നുണ്ടല്ലോ. തന്നെ ആഗ്രഹിക്കാത്ത സ്ത്രീയെ ആഗ്രഹിക്കുന്നതും തന്നെ ആഗ്രഹിക്കുന്നവളെ ഉപേക്ഷിക്കുന്നവരും മൂഢന്‍മാരെന്ന് അറിഞ്ഞാലും. അതുകൊണ്ട് ഇവള്‍ക്കൊരു പുത്രനുണ്ടാകുന്നതുവരെ ഇവളെ നീ അനുസരിക്കണം.