കുണ്ഠതയോടെ ഇനി

രാഗം:
വേകട (ബേകട)
താളം:
മുറിയടന്ത

കഥാപാത്രങ്ങൾ:
ഭീമൻ
കുണ്ഠതയോടെ ഇനി വേണ്ടാ വിലാപം
ഇണ്ടലിവനാല്‍ നിങ്ങള്‍ക്കുണ്ടാകയില്ല ബലി
കൊണ്ടുപോവതിനിപ്പോളുണ്ടാമുപായമെല്ലാം

അർത്ഥം:
വിഷമത്തോടെ അങ്ങ് ഇനി വിലപിക്കേണ്ട. ഇവന്‍ മൂലം നിങ്ങള്‍ക്ക് ഇനി സങ്കടം ഉണ്ടാകില്ല. ഞാന്‍ ചോറും കറികളും കൊണ്ടുപോകാം..