കല്യാണമാശു ഭവിക്കും

രാഗം:
മോഹനം
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ബ്രാഹ്മണൻ
പല്ലവി:
കല്യാണമാശു ഭവിക്കും തവ ചൊല്ലേറും വീരമഹാത്മന്‍

അനുപല്ലവി:
കല്യനായുള്ള നീ രാക്ഷസവീരനെ
കൊല്ലുകയാലഴല്‍ ഇല്ല ഞങ്ങള്‍ക്കിനി
അത്യുഗ്രനായ ബകനെ ഭവാന്‍
മൃത്യു വരുത്തിയതിനാല്‍
നിത്യമനുഗ്രഹിച്ചീടുകയല്ലാതെ
പ്രത്യുപകാരം എന്തോന്നു ചെയ്‍വതു
അർത്ഥം:
കീര്‍ത്തിയുള്ള മഹാത്മന്‍ നിനക്ക് മംഗളം ഭവിക്കും.ദുഷ്ടനായ രാക്ഷസനെ കൊന്നതിനാല്‍ ഞങ്ങള്‍ക്ക് ഇനി ദു:ഖമില്ല. അത്യുഗ്രനായ ബകന് ഭവാന്‍ മൃത്യു വരുത്തിയതിനാല്‍ നിത്യവും അനുഗ്രഹിക്കുകയല്ലാതെ എന്ത് പ്രത്യുപകാരമാണ് ചെയ്യുക.