ഇത്ഥം സുഭീഷണഗദാപ്രഹിത

രാഗം:
എരിക്കലകാമോദരി
താളം:
ചെമ്പട 8 മാത്ര

കഥാപാത്രങ്ങൾ:
ഭീമൻ


ഇത്ഥം സുഭീഷണഗദാപ്രഹിതാരുണാക്ഷം
ക്രുദ്ധം മൃധേ രിപുശതം യുഗപജ്ജിഘാംസും
ഭീമം സമീക്ഷ്യ സുവിചാര്യ ശമം നിനീഷു:
സമോക്തിഭിസ്തമവദല്‍ ശമനാത്മജന്മാ

അർത്ഥം:
ഇപ്രകാരം പറഞ്ഞിട്ട് അതിഭയങ്കരമായ ഗദയുടെ നേരെ ചുവന്ന കണ്ണോടെ നോക്കിയവനും ദേഷ്യപ്പെട്ടിരിക്കുന്നവനും യുദ്ധത്തിൽ ശത്രുക്കൾ നൂറിനേയും ഒരുമിച്ച് കൊല്ലുവാൻ ആഗ്രഹിക്കുന്നവനും ആയ ആ ഭീമസേനനെ കണ്ട് നല്ലവണ്ണം ആലോചിച്ച ശേഷം സാമവാക്കുകൾ കൊണ്ട് സാന്ത്വനപ്പെടുത്തുവാനായി ഉദ്ദേശിച്ചുകൊണ്ട് ധർമ്മപുരർ അവനോട് ഇങ്ങനെ പറഞ്ഞു.