Knowledge Base
ആട്ടക്കഥകൾ

സുന്ദര സൂനങ്ങളും സുരഭില ചന്ദനവും

രാഗം: 

നാട്ട

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ജയദ്രഥന്‍

സുന്ദര സൂനങ്ങളും സുരഭില ചന്ദനവും
ചന്ദ്രിക ചേര്‍ത്തു തീര്‍ത്തതല്ലീ, (ഈ) മോഹനഗാത്രം
അനിതരമതിരമ്യം നട കണ്ടു കൊതിപൂണ്ടു
അനുകരിച്ചരയന്നം അനുഗമിയ്ക്കുന്നു നിന്നെ!
സഞ്ചിതമോദം ജായേ, മഞ്ജുള നികുഞ്ജങ്ങള്‍
സായാഹ്നസമീരനില്‍ നര്‍ത്തനം ചെയ്തീടുന്നു.
സന്നതാംഗികള്‍ ചില വല്ലികള്‍ നമ്മെക്കണ്ടു
സാദരം വരവേല്ക്കാന്‍ മാലകളൊരുക്കുന്നു.

അരങ്ങുസവിശേഷതകൾ: 

ദുശ്ശള സന്തുഷ്ടയായിത്തീര്‍ന്നതിനു ശേഷം ജയദ്രഥൻ ആടുന്നതാണ് ഈ പദം.