ആട്ടക്കഥ:
വിശ്വംഭരസ്യ സഖ-
നശ്വംഗമിച്ചവഴി
വില്ലുംധരിച്ചനുഗമിച്ചു.
രിപുജനമെതിര്‍ത്തു.
ഗതിയവര്‍തടുത്തു
അടരിലഥ വിജയനുടെ ശരനികരമേറ്റവരു-
മടിമലരിലടിയറവുചൊല്ലി
ഇത്ഥംതുടര്‍ന്നു ബഹു
ദേശാധിപത്യങ്ങള്‍
പാര്‍ത്ഥന്‍ പടുത്വമൊടുനേടി
നിജസഹജവാഴും
സുരഥനൃപരാജ്യേ
പലതടവുമവിടെ ബത! പടകളൊടുപൊരുതി
യവനതികഠിനമൊടുവില്‍, ജയമമരസുതനാര്‍ന്നു
താതാരി വീണ്ടുമൊരു യുദ്ധത്തിനെത്തിയിതി
വൃത്തം ശ്രവിച്ചുടനെ വീണൂ
യമപുരിഗമിച്ചു
സുരഥനൃപനപ്പോള്‍
അസുവിഗത തനയതനു ജനനിബത കണ്ടവിടെ
വിധിവിഗതിയോര്‍ത്താര്‍ത്തു കേണൂ.
ഏറെക്കരഞ്ഞു മിഴിനീരില്‍ക്കുതിര്‍ന്നു നിജ-
പുത്രന്‍െറ പുത്രനെയെടുത്തൂ.
ദ്രുതഗതിനടന്നൂ
ദുരിതപരിതപ്താ.
അനുചിതമിതുചിതമിതു വിവിധമിതി ചിന്തയൊടു
വിജയനുടെ സവിധമുടനെത്തീ.