സോദരിയായ് ഗണിയേ്ക്കണ്ട

രാഗം: 

ഹിന്ദോളം

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ദുശ്ശള

സോദരിയായ് ഗണിയേ്ക്കണ്ട – എന്നെ
ആദരിയേ്ക്കണ്ടാ നിങ്ങള്‍
സ്വാര്‍ത്ഥത കൊണ്ടുമാത്രം
പാര്‍ത്ഥ! നിന്‍മുന്നില്‍ വന്നു.
വ്യര്‍ത്ഥമാം അതിമോഹം, ശര –
ണാര്‍ത്ഥിയാം ഇവള്‍ക്കില്ല
പൗത്രനിവനെയെങ്കിലും
ശത്രുവെന്നു നിനയെ്ക്കാല്ലാ.