വ്യര്‍ത്ഥം, ഗതസംഗതികളോര്‍ത്തു വിലാപം

രാഗം: 

കാംബോജി

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

വ്യര്‍ത്ഥം, ഗതസംഗതികളോര്‍ത്തു വിലാപം
വിജയനുണ്ടിനിയരുതു വിഷാദം
വിസ്തൃതമിന്നീരാജ്യമനാഥം
വീതഖേദം തരുകനീയനുവാദം
ധന്യനാം – ഈ കുമാരനെ, മന്നിതില്‍ വാഴിച്ചീടാം
മന്നവകുലം തവ – ഉന്നതി വരിച്ചീടും.