വൈരമേതുമേ ഹൃദി കരുതീടേണ്ട

രാഗം: 

ശ്രീരാഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ദുശ്ശള

വൈരമേതുമേ ഹൃദി കരുതീടേണ്ട കുമാരാ!
വൈരവും മാത്സര്യവും പാരിതില്‍ സുഖം തരാ.
മിത്രത കൊണ്ടേ കുലം പുഷ്ക്കലമായിത്തീരൂ
മാതുലരായിട്ടെന്നും മാനിയ്ക്ക പാര്‍ത്ഥന്മാരെ.

അരങ്ങുസവിശേഷതകൾ: 

പദത്തിന് ശേഷം ദ്വാരപാലകന്‍ പ്രവേശിയ്ക്കുന്നു