ധര്‍മ്മജ ഭീമാദി സോദരന്മാര്‍ക്കേതും

രാഗം: 

ശുദ്ധ ധന്യാസി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ധര്‍മ്മജ ഭീമാദി സോദരന്മാര്‍ക്കേതും
ധര്‍മ്മസമരേ, അപായം ഭവിച്ചിടാ
അന്തരമില്ലതി ഘോരമാം സംഗരം
ഹന്ത! പരന്തപ! ചെയ്തു നിരന്തരം
അന്തകവൈരിപ്രസാദത്തിനാലിന്നു
അന്തകതുല്യരാം വൈരികളെ വെന്നു
അശ്രാന്തയുദ്ധമീയാധിയ്ക്കു കാരണം
വിശ്രമിയേ്ക്കണം നീ, വേഗേന പോക നാം.

അരങ്ങുസവിശേഷതകൾ: 

വീണ്ടും തേരിലേറി ഇരുവരും പടകുടീരത്തിനടുത്ത് എത്തുന്നു.
തേരില്‍നിന്നിറങ്ങിയ അര്‍ജ്ജുനന്‍െറ ആട്ടം