ജീവനായികേ! പോയിടുന്നേന്‍

രാഗം: 

ശങ്കരാഭരണം

താളം: 

ത്രിപുട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ജയദ്രഥന്‍

ജീവനായികേ! പോയിടുന്നേന്‍ രണത്തിനായ്

മേവിടേണം അല്ലല്‍ തെല്ലുമില്ലാതെന്‍, വല്ലഭേ!

ആജന്മവൈരികളെ ഹനനം ചെയ്തിവന്‍ വേഗം

വിജയിയായ് വരും നൂനം, പ്രിയതമേ! ന സംശയം

സര്‍വ്വശക്തനാകും, ശര്‍വ്വാനുഗ്രഹമില്ലേ? ആ

പാര്‍വ്വതീശപാദയുഗ്മം ആശ്രയം നമുക്കെപ്പോഴും.

അരങ്ങുസവിശേഷതകൾ: 

ദൂതൻ പോയ ശേഷം ദുശ്ശളയോടാണ് ഈ പദം. പദശേഷം ജയദ്രഥന്‍െറ പടപ്പുറപ്പാട്.