അര്‍ജ്ജുനാ, വീണ്ടും തുടരുന്നുവോ

രാഗം: 

ബിലഹരി

താളം: 

ത്രിപുട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ദുശ്ശള

അര്‍ജ്ജുനാ, വീണ്ടും തുടരുന്നുവോ രണം?

ഇജ്ജനത്തോടല്പം കരുണ വേണം

പുത്രന്‍, സുരഥനും, മമ നഷ്ടമായഹോ!

ശത്രുക്കളിനി ഞാനുമീ, പൗത്രനും മാത്രം

(മുറിയടന്ത)

ശതകോടി ജനങ്ങളെ ഹതിചെയ്തു കുരുക്ഷേത്രേ

മതിവന്നില്ലേ, നിനക്കു മനുഷ്യക്കുരുതിയിലിന്നും

അടങ്ങട്ടെ നിന്റെയുളളിലെരിയുന്ന കുലവൈരം

മടിക്കേണ്ട, വധിക്കിന്നിക്കുരുന്നിനെക്കുരുവീരാ!