സഹസാ മമ വചസാൽ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

സഹസാ മമ വചസാത്ഭുതയശസാ ഭുജമഹസാ
അഹിതമിഹ നിഹതമാഹവസീമനി
വിധേഹി യാഹി കാഹിതേ ഹി ചിന്താ

കരധൃതകരവാളേ രണത്തിനു പോക നീ കരാളേ!

അർത്ഥം: 

സഹസാ മമ വചസാൽ:- കരധൃതകരവാളേ രണത്തിനു പോക നീ കരാളേ
ഉടനെ എന്റെ കല്പനയാൽ അസാധാരണയശസ്സുള്ള കൈയ്യൂക്കുകൊണ്ട് യുദ്ധത്തിൽ ശത്രുവിനെ നിഗ്രഹിക്കുക. പോ, ശത്രുവിനെകുറിച്ച് ചിന്തിക്കുന്നതെന്തിന്? കൈയ്യിൽ കരവാളേന്തിയവളേ, ഭയങ്കരസ്വരൂപിണീ, നീ യുദ്ധത്തിന് പോവുക.