ആഹവമതിലതി മോഹികളായ് 

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

യവനന്മാർ

ആഹവമതിലതി മോഹികളായ് ചില
ദേഹികൾ വന്നിടുകിൽ
മദമടങ്ങി നടുങ്ങിമടങ്ങി
വിരവിനോടോടുങ്ങിടും നിയതം

തഞ്ചാതെ ബഹുപഞ്ചാനനകുല
സഞ്ചാരിണി വിപിനേ
ഹൃദിനിനയ്ക്ക കരിക്കു ഗമിക്കിൽ
മദമതു ഭവിക്കുമോ? പറവിൻ.
ദക്ഷതയോടുടനിക്ഷിതിയിൽ‌വന്നാ-
ക്ഷേപം ചെയ്‌വാൻ
യുധിപെരുത്ത കരുത്തുമുഴുത്ത തിമർത്ത
കുമർത്ത്യരാരിതഹോ!
വിക്രമമൊടു സുചക്രസമേത
ശതക്രതു താൻ വരികിൽ ബത
ക്ഷുരപ്രശര പ്രഹര പ്രഭീദനായിതഃ പ്രയാതി ദൃഢം
 

അർത്ഥം: 

യുദ്ധത്തിനു മോഹിച്ച് ചിലർ വന്നാൽ അവരുടെ മദമൊക്കെ അടങ്ങു. അഹങ്കാരത്തോടേ ഇവിടെ വന്ന് ആക്ഷേപിക്കുന്നവർ ആരാണ്?