ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. ശോകവേഗം പൊറുത്തേകനായ്‌ നടന്നു

ശോകവേഗം പൊറുത്തേകനായ്‌ നടന്നു

രംഗം ഒമ്പത് : നദീതീരം

രാഗം : ആനന്ദഭൈരവി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : സാർത്ഥവാഹൻ (ശുചി)

സാർത്ഥവാഹൻ:

ശോകവേഗം പൊറുത്തേകനായ്‌ നടന്നു
ലോകനാഥൻ നളൻ നിരപായം,
വ്യാകുലം കളക, നീ കഥഞ്ചിദവ
മേഘവാർ കുഴലി, നിജകായം.
സാർത്ഥവാഹനഹ, മാർത്തബന്ധു ‘ശുചി‘
പേർത്തു ചൊല്ലുന്നിതു തദുപായം ;
വാഴ്ത്തു ചേദിപനെ, തീർത്തുസങ്കടങ്ങൾ
കാത്തുകൊള്ളുമവനെവരെയും.

അർത്ഥം: 

സാരം:
അതിയായ ദുഃഖം സ്വയം സഹിക്കാം മറ്റുള്ളവർ രക്ഷപ്പെടട്ടെ എന്നു കരുതിയാകാം നളൻ നടന്നുകളഞ്ഞത്‌. ഇനി വിഷമങ്ങൾ മാറ്റിവച്ച്‌ എങ്ങനെയെങ്കിലും നിൻ്റെ ദേഹം സംരക്ഷിക്കുക. വ്യാപാരിയായ ഞാൻ, ശുചി എന്ന്‌ എൻ്റെ പേർ, ഞാൻ ഉപായം പറയാം. ചേദിരാജ്യത്തു ചെന്നാൽ രക്ഷ കിട്ടും.