ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. വഴിയേതുമേ പിഴയാതെയവനോടു

വഴിയേതുമേ പിഴയാതെയവനോടു

രംഗം രണ്ട് – സ്ഥലം : ദേവലോകത്തേക്കുള്ളമാർഗ്ഗം

രാഗം : സൌരാഷ്ട്രം
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : കലി

ശ്ലോകം:

സൗന്ദര്യം ദമായന്ത്യാഃ
സൗഭാഗ്യം നൈഷധസ്യ ഭാഗ്യം ച
ശ്രുത്വാ സുരേന്ദ്രവാചാ
സദ്വാപരമസഹനഃ കലിഃ പ്രോചേ.

പല്ലവി.

വഴിയേതുമേ പിഴയാതെയവനോടു
ചെല്ലണം നാമധുനാ

അനുപല്ലവി.

അഴകിയലുമൊരൊഴികഴിവഴിയേതിനി
നളമതിസന്ധാതും വദ വദ ദ്വാപര, നീ.

അർത്ഥം: 

ശ്ലോകസാരം:
ദമയന്തിയുടെ സൗന്ദര്യവും ഇന്ദ്രനിൽനിന്നു നളൻ്റെ സൗഭാഗ്യവും അറിഞ്ഞ്‌ സഹിക്കാനരുതാതെ കലി ദ്വാപരനോടു പറഞ്ഞു.

സാരം:
വഴി ഒട്ടും പിഴയ്ക്കാതെ നളനോടു നമുക്കു നേരിടണം. നളനെ ചതിക്കുന്നതിന്‌ അപകടമില്ലാത്ത ഒരു മാർഗ്ഗം ദ്വാപരാ, നീ പറയുക.