ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. പാതിയും പുമാനു പത്നിയെന്നു

പാതിയും പുമാനു പത്നിയെന്നു

രംഗം ഏഴ്‌ : വനമണ്ഡപം

താളം: ചെമ്പട
ആട്ടക്കഥ: നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ: ദമയന്തി

ചരണം.
 
പാതിയും പുമാനു പത്നിയെന്നു വേദശാസ്ത്രാദി-
ബോധമുള്ളവർ ചൊല്ലീടുന്നു,
ആധിവ്യാധികളിലും പ്രീതിദമൗഷധം കേൾ
സ്വാധീനസഹധർമ്മിണീതി നീ ധരിക്കേണം.

അരങ്ങുസവിശേഷതകൾ: 

ഈ ചരണം ചൊല്ലുകയോ ആടുകയോ അരങ്ങത്ത് പതിവില്ല.