ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. പയ്യോ പൊറുക്കാമേ ദാഹവും

പയ്യോ പൊറുക്കാമേ ദാഹവും

രംഗം ഏഴ്‌ : വനമണ്ഡപം

രാഗം : ആനന്ദഭൈരവി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

പയ്യോ പൊറുക്കാമേ ദാഹവും; ആര്യപുത്രാ, കേൾ,
അയ്യോ! എൻ പ്രിയ പ്രാണനാഥാ,
കയ്യോ കാലോ തിരുമ്മി മെയ്യോടുമെയ്യണവൻ,
പൊയ്യോ നാം തമ്മിലുള്ള സംയോഗ നാൾപ്പൊരുത്തം!

അർത്ഥം: 

സാരം:
വിശപ്പും ദാഹവും സഹിക്കാം. പ്രാണനാഥാ, കയ്യോ കാലോ തിരുമ്മി മെയ്യോടു മെയ്യണഞ്ഞിരിക്കാം. നാം തമ്മിലുള്ള സംയോഗത്തിൻ്റെ മുഹൂർത്തം തെറ്റായിരുന്നുവോ ?