രംഗം രണ്ട് – സ്ഥലം : ദേവലോകത്തേക്കുള്ളമാർഗ്ഗം
രാഗം : സൌരാഷ്ട്രം
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദ്വാപരൻ
ചരണം.1
നരപതി നളനവന്‍ നിരവധി ബലനിധി
സുരപതിവരംകൊണ്ടും ചിരമതിദുരാധര്‍ഷന്‍
ഒരു പുരുഷനുമരുതരുതവനോടു പൊരു-
തൊരു ജയം വരുമിതി നിനവുകള്‍ കരളിലേ,
ചൂതുപോരുകിലേ ജയം വരുമവനോടു.
അർത്ഥം:
സാരം:
നളമഹാരാജാവ് ബലശാലിയാണ്. ഇന്ദ്രൻ്റെ വരംകൊണ്ട് ജയിക്കാൻ പറ്റാത്തവനുമാണ്. അവനെ നേരിട്ടു ജയിക്കാം എന്നാരും കരുതണ്ട. ചൂതുകളിച്ചാൽ അവനെ ജയിക്കാൻ കഴിയും.