ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. ദേവനത്തിലേ തോറ്റുപോയ്‌

ദേവനത്തിലേ തോറ്റുപോയ്‌

രംഗം പത്ത്‌ : സുബാഹുവിൻ്റെ കൊട്ടാരം

രാഗം : ശങ്കരാഭരണം
താളം : മുറിയടന്ത
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

ദേവനത്തിലേ തോറ്റുപോയ്‌ വനം തേടി,
വേദനകളും വന്നു ഭാവന മൂടി ;
നാവിനുണ്ടഴൽ ചൊൽവാൻ നവപ്രേമധാടി,
പേ വശാൽ, പ്രസുപ്താം മാം വെടിഞ്ഞവനോടി

അർത്ഥം: 

ദേവനം=ചൂതുകളി. ചൂതുകളിയിൽ തോറ്റുപോയി കാട്ടിൽ പോകേണ്ടി വന്നു. ആയതിനാൽ ദുഃഖങ്ങൾ വന്ന് ചിന്താശേഷിയെ മൂടി. പുതുമ നശിക്കാത്ത പ്രേമത്തിൻ്റെ പ്രൗഢിയെപ്പറ്റി പറയാൻ തന്നെ നാവിനു ദുഃഖം വരും. ഉറങ്ങിക്കിടന്ന എന്നെ ഏതോ ഭൂതബാധയാൽ ഉപേക്ഷിച്ച് പോയി.