രംഗം പത്ത് : സുബാഹുവിൻ്റെ കൊട്ടാരം
രാഗം: ശങ്കരാഭരണം
താളം: മുറിയടന്ത
ആട്ടക്കഥ: നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ: അമ്മതമ്പുരാട്ടി (സുബാഹുവിൻ്റെ അമ്മ)
എന്തു നിൻപ്രിയൻ നിന്നെ ബന്ധംപിരിഞ്ഞു പോവാൻ
പന്തണിമുലയാളേ, പറക നീ പരമാർത്ഥം
അർത്ഥം:
പന്തുപോലെ ഉരുണ്ട് മനോഹരമായ മുലകളോടു കൂടിയവളേ, നിന്നെ നിൻ്റെ പ്രിയൻ ഉപേക്ഷിക്കാനുള്ള കാരണം എന്താണ് ? നീ സത്യം പറയണം.