ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. ഉന്മാദം കൊണ്ടു ചെയ്ത

ഉന്മാദം കൊണ്ടു ചെയ്ത

രംഗം പത്ത്‌ : സുബാഹുവിൻ്റെ കൊട്ടാരം

രാഗം : ശങ്കരാഭരണം
താളം : മുറിയടന്ത
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : അമ്മതമ്പുരാട്ടി (സുബാഹുവിൻ്റെ അമ്മ)

ഉന്മാദം കൊണ്ടു ചെയ്ത കല്മഷം ക്ഷമിക്ക നീ
മാന്മിഴി, കണവനെക്കാൺമോളമിഹ വാഴ്ക

അർത്ഥം: 

ബ്രാന്തുകൊണ്ട് ചെയ്ത തെറ്റ് നീ ക്ഷമിക്കുക. മാനുകളെ പോലെ കണ്ണുകൾ ഉള്ളവളേ, നീ നിൻ്റെ ഭർത്താവിനെ കാണുന്നതു വരെ ഇവിടെ താമസിച്ചുകൊള്ളുക.