ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാൻ

ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാൻ

രംഗം പത്ത്‌ : സുബാഹുവിൻ്റെ കൊട്ടാരം

രാഗം : ശങ്കരാഭരണം
താളം : മുറിയടന്ത
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാൻ
ഉരിയാടുകയുമില്ല പുരുഷന്മാരോടേ ;
പ്രച്ഛന്നരതിക്കേകൻ പ്രാർത്ഥിച്ചാലവനെ
പ്രസഭം നീ വധിക്കേണം വസിപ്പിൻ ഞാനിവിടെ

അർത്ഥം: 

എച്ചിൽ ഒരിക്കലും ഞാൻ കഴിക്കില്ല. അന്യപുരുഷരോട് സംസാരിക്കുകയുമില്ല. രഹസ്യമായ കാമകേളിയ്ക്ക് വല്ലവരും എന്നോടാവശ്യപ്പെട്ടാൽ അവനെ നീ നിർബന്ധമായി കൊല്ലണം. ഇത്രയും വ്യവസ്ഥകൾ പാലിയ്ക്കാമെങ്കിൽ ഞാൻ ഇവിടെ കഴിഞ്ഞു കൊള്ളാം.