ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. ഈശ്വരാ, നിഷേധേശ്വരാ,

ഈശ്വരാ, നിഷേധേശ്വരാ,

 രംഗം എട്ട്‌ : കാട്‌ 

രാഗം : സാവേരി
താളം : മുറിയടന്ത
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

പല്ലവി.

ഈശ്വരാ, നിഷേധേശ്വരാ,

അനുപല്ലവി.

ആശ്ചര്യമിതിലേറ്റം അപരമെന്തോന്നുള്ളൂ ?

ചരണം. 1

നിജപദം വെടിഞ്ഞുപോയ്‌ നൃപതേ നീ മറഞ്ഞൂ;
നിരവധി കാണാഞ്ഞു തിരവതിനാഞ്ഞു;
അജഗരാനനേ പാഞ്ഞു, അവിടെ ഞാനൊടുങ്ങാഞ്ഞു;
വിജനേ പേയും പറഞ്ഞു വനചരനുമണഞ്ഞൂ !

ചരണം. 2

അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ ?
അതുകേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ ?
അബലേ, നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-
ന്നമരേന്ദ്രവരമൊന്നുണ്ടതിന്നുപകരിപ്പൂ.

അരങ്ങുസവിശേഷതകൾ: 

സാരം:
ഈശ്വര, നിഷധേശ്വര ! ഇതിലപ്പുറം ആശ്ചര്യമെന്താണുള്ളത്‌ ? രാജ്യം നഷ്ടപ്പെട്ടപ്പോൾ നീ എന്നേയും ഉപേക്ഷിച്ചുപോയി. നിന്നെ അന്വേഷിച്ചു നടക്കുമ്പോൾ പെരുമ്പാമ്പിൻ്റെ വായിൽ അകപ്പെട്ടു. അവിടെയും ഞാൻ ഒടുങ്ങിയില്ല. വിജനത്തിൽ ഭ്രാന്തു പറഞ്ഞ്‌ ഈ കാട്ടാളനും വന്നിരിക്കുന്നു. അതി മൂഢനായ ഇവനോടു ഞാൻ എങ്ങനെയാണ്‌ കാര്യം പറഞ്ഞ്‌ മനസ്സിലാക്കുക ? അതു കാട്ടാൽ ഇവൻ അനുസരിക്കുമോ ? നിൻ്റെ വ്രതത്തെ ഭംഗപ്പെടുത്തുന്നവൻ ഭസ്മമാകുമെന്ന ഇന്ദ്രൻ്റെ വരം എനിക്ക്‌ ഇപ്പോൾ പ്രയോജനപ്പെടുമോ ?