ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം മൂന്നാം ദിവസം
  5. വ്യസനം തേ ദമയന്തി

വ്യസനം തേ ദമയന്തി

രംഗം ഏഴ്‌: ഭൈമിയുടെ അന്തഃപുരം

രാഗം: മദ്ധ്യമാവതി
താളം: മുറിയടന്ത
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: പർണ്ണാദൻ

ശ്ലോകം:

വർണ്ണാൻ പർണ്ണാദകീർണ്ണാൻനൃപസദസി സുധാസാരസാവർണ്ണ്യപൂർണ്ണാ-
നാകർണ്ണ്യാകർണ്ണ്യഘൂർണ്ണന്മതിരനുഗതവാൻ പ്രസ്ഥിതംബാഹുകസ്തം;
സല്ലാപസ്താദൃശോഭൂദ്രഹസി കില തയോർബാഹുകോ യേന ഭേജേ
ചിന്താം, സന്താപശാന്ത്യൈ സ ച ധരണിസുരസ്സാന്ത്വയാമാസ ഭൈമീം
.

പല്ലവി:

വ്യസനം തേ ദമയന്തി, സമസ്തം അസ്തമയതാം.

അനുപല്ലവി:

വചനം തേ ഞാൻ ചൊല്ലുന്നേരമീ-
വർത്തമാനമറിഞ്ഞാനൊരു മാനവൻ.

അർത്ഥം: 

ശ്ലോകസാരം:
ഋതുപർണ്ണൻ്റെ സഭയിൽ പർണ്ണാദൻ എന്ന ബ്രാഹ്മണനാൽ വിതറപ്പെട്ട അമൃതസത്തിന്റെ വർണ്ണങ്ങളെ കേട്ട്‌ കേട്ട്‌ ഉഴറുന്ന ബുദ്ധിയോടുകൂടിയവനായ ബാഹുകൻ, അവനെ (പർണ്ണാദനെ) അനുഗമിച്ച്‌ ഏകാന്തസല്ലാപം ചെയ്ത്‌ ദുഃഖ നിവർത്തിക്കുള്ള ചിന്തയിലാണ്ടു.  ആ ബ്രാഹ്മണനാവട്ടെ ഭൈമിയെ സമാധാനിപ്പിക്കുകയും ചെയ്തു.

സാരം:
അല്ലയോ ദമയന്തി! നിൻ്റെ ദുഃഖങ്ങളെല്ലാം തീരട്ടേ! നീ പറഞ്ഞയച്ച വാക്യം ഞാൻ സഭയിൽ പറയുമ്പോൾ ഒരു മനുഷ്യൻ അവ മനസ്സിലാക്കി!

അരങ്ങുസവിശേഷതകൾ: 

(ദമയന്തി വലതുവശത്തിരിക്കുന്നു. രണ്ടു കിടതകിധിംതാം. ഇടതുവശത്തുകൂടി പർണ്ണാദൻ പ്രവേശിച്ച്‌ ദമയന്തിയെ കണ്ട്‌ വലത്തേക്കു മാറി, പദം)