രംഗം പന്ത്രണ്ട്:താന്നിമരച്ചുവട്
രാഗം: മദ്ധ്യമാവതി
താളം: മുറിയടന്ത
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ബാഹുകൻ
പല്ലവി:
വഞ്ചക, നീ വരിക നേരേ വാഞ്ഛയെന്തിപ്പോൾ?
അനുപല്ലവി:
ലുഞ്ഛനം ചെയ്‌വനസിനാ നൂനം ഗളനാളീം.
ചരണം 1:
കനക്കെക്കൊതി നിനക്കെന്തു ചൊല്ലൂ,
മറുത്തതാരൊടു മറന്നിതോ ഇപ്പോൾ?
മനസ്സു മറിഞ്ഞങ്ങു തിരിച്ചു നീ, അപ-
മാർഗ്ഗമതിലേ സഞ്ചരിച്ചു നീ
വിധിച്ച വിധിയും വീഴ്ച വരുമോ,
വിശേഷിച്ചുമിതു കേൾക്ക കലേ,
വിദഗ്ദ്ധനെന്നങ്ങു ഭാവം നിനക്കെങ്കിൽ
നിയുദ്ധകേളിക്കു വരികെടോ!
അർത്ഥം:
സാരം:
വഞ്ചക ഇവിടെ വാ! എന്താ നിൻ്റെ ആഗ്രഹം! നിൻ്റെ കഴുത്തിനെ ഛേദിക്കുന്നുണ്ട് തീർച്ച.