ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം മൂന്നാം ദിവസം
  5. പീഡിക്കേണ്ടാ തനയേ, സുനയേ

പീഡിക്കേണ്ടാ തനയേ, സുനയേ

രംഗം എട്ട്‌: ഭൈമീമാതാവിൻ്റെ കൊട്ടാരം

രാഗം: ശങ്കരാഭരണം
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ഭൈമീ മാതാവ് (ദമയന്തിയുടെ അമ്മ)

പല്ലവി:

പീഡിക്കേണ്ടാ തനയേ, സുനയേ, 

അനുപല്ലവി:

ഉദന്തമിതു വന്നിഹ പറഞ്ഞതാരോ നേരോ ചൊൽ.
ജനകനൊടിനിയെന്നാൽ ഇതു ചെന്നു ചൊൽ‌വാൻ ബാലേ,
 

ചരണം1:

പീഡിച്ചീടരുതെന്നെ നീ, മുന്നേ ജനകൻ പല ഭൂസുരരെ
പൃഥിവിയിൽ നീളേ നിന്നുടെ ദയിതൻ നളനെ
നിഖിലദിശി തിരവാനായ്‌ നന്നായ്‌ നിയോഗിച്ചയച്ചാൻ;
അവരിലാരാരും വന്നാരോ ഇവിടെ?
മഹിളമാർമൗലേ, മംഗലശീലേ, മതിമുഖി, മാഴ്കീടൊല്ലാ
.

അർത്ഥം: 

സാരം:
മകളേ നീ സങ്കടപ്പെടേണ്ടതില്ല.  ഈ വാർത്ത വന്നു പറഞ്ഞതാരാണ്‌? അത്‌ സത്യമാണോ? എങ്കിൽ ഞാൻ അച്ഛനോട്‌ ചെന്ന്‌ പറയാം.  നീ വിഷമിക്കരുത്‌.  ഭൂമി മുഴുവൻ നിൻ്റെ പ്രിയനെ അന്വോഷിച്ചറിയാൻ പല ബ്രാഹ്മണരെയും അയച്ചിട്ടുണ്ട്‌. അവരിലാരെങ്കിലും ഇവിടെ വന്നുവേ?