രാഗം: മുഖാരി
താളം: അടന്ത
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ദമയന്തി
തുകിൽ മുറിച്ചൊളിച്ചു പോവാൻ
തോന്നിയവാറെങ്ങനേവാൻ?
തുണയെനിക്കില്ലെന്തോരായ്വാൻ
ധൂർത്തനതു കേട്ടെന്തൂചിവാൻ?
അർത്ഥം:
സാരം:
വസ്ത്രം മുറിച്ചെടുത്ത് ഒളിച്ചു പോവാൻ തോന്നിയതെന്തുകൊണ്ട്? എനിക്ക് മറ്റാരും സഹായമില്ലാ എന്ന് ചിന്തിക്കാഞ്ഞതെന്ത്? ആ ധൂർത്തൻ എന്തു പറഞ്ഞു?