ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം മൂന്നാം ദിവസം
  5. അവളേതൊരു കാമിനി

അവളേതൊരു കാമിനി

രംഗം ആറ്‌: ബാഹുകൻ്റെ പാർപ്പിടം

രാഗം: പന്തുവരാടി
താളം: മുറിയടന്ത
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ജീവലൻ

ശ്ലോകം:

ചിന്തയന്തമിതി ചേതസി കാന്താം
തദ്വിയോഗവിധുരം നിഷധേന്ദ്രം
ജീവലോ രഹസി ജാതു സഹാസോ
ജീവലോകസുഖദം തമവാദീത്‌.

പല്ലവി:

അവളേതൊരു കാമിനി  ഹേ ബാഹുക,
തവ യാ ധൃതി ശമനീ?

അനുപല്ലവി:

സവിചാരം നിയതം പരിദേവിതം
യത്കൃതേ നിശി നിശി.

അർത്ഥം: 

ശ്ലോകസാരം:
ഈ രീതിയിൽ, മനസ്സിൽ കാന്തയെക്കുറിച്ചു ചിന്തിക്കുന്നവനായി, അവളുടെ വിയോഗത്തിൽ ദിഃഖിക്കുന്നവനായിരിക്കുന്ന നിഷധാധിപതിയോട്‌ ഏകാന്തത്തിൽ ജീവലൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

സാരം:
അവൾ ഏതാണ്‌?  നിൻ്റെ ധൈര്യത്തെ ശമിപ്പിച്ചവളായിത്തീർന്ന സുന്ദരി? രാത്രിതോറും വിചാരത്തോടുകൂടിയ വിലാപം അവളെക്കുറിച്ച്‌.. അവൾഏതാണ്‌?