ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം മൂന്നാം ദിവസം
  5. അവളവശം ഉറങ്ങുന്നേരം

അവളവശം ഉറങ്ങുന്നേരം

രംഗം ആറ്‌: ബാഹുകൻ്റെ പാർപ്പിടം

രാഗം: സൌരാഷ്ട്രം
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ബാഹുകൻ

അവളവശം ഉറങ്ങുന്നേരം അവിനയവാൻ പോയി ദൂരം,
അവനകലേ പോകുന്നേരം അനുതാപം പാരം,
ആ വനമതീവഘോരം അവളുടയ അഴൽ പാരം,
അല്പബുദ്ധിക്കതു വിചാരം; അദ്ഭുതമൊക്കെ സ്സാരം..

അർത്ഥം: 

അങ്ങനെ അവൾ അവശതയോടെ ഉറങ്ങുന്ന നേരത്ത്, മര്യാദ ഇല്ലാത്ത അവൻ അവളെ വിട്ട് ദൂരെ പോയി. പോയിക്കഴിഞ്ഞപ്പോൾ അവനു പശ്ചാത്താപം ആയി. ആ കാടാകട്ടെ അതീവഭീകരമാണ്; അതിനാൽ അവൾക്ക് ഉണ്ടാകുന്ന ദുഃഖങ്ങൾ വളരെ കൂടുതൽ ആണ്. ആ വിചാരം അല്പബുദ്ധിയായ അവനെ അലട്ടി. നമുക്ക് അത്ഭുതമാണ് ഇത് എങ്കിലും സത്യം ആണ്.