ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. ഹേ മഹാനുഭാവ, തേ സ്വാഗതം

ഹേ മഹാനുഭാവ, തേ സ്വാഗതം

രംഗം ഏഴ്‌:ഭൈമീഗൃഹം
തിരസ്കരിണി വിദ്യയിലൂടെ ഭൈമിയുടെ അന്തഃപുരത്തിലേക്ക് നളൻ എത്തുന്നു. ഇന്ദ്രാദികളിലൊരാളെ വേൾക്കാൻ ഭൈമിയോട് ആവശ്യപ്പെടുന്നു.

രാഗം : ഭൈരവി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

ശ്ലോകം

ചിരശ്രുതിദൃഢീകൃതപ്രിയനളാഭനെന്നാകിലും തിരസ്കരിണി
കാൺകയാലിവനമർത്ത്യനെന്നോർത്തുടൻ
നിരസ്തവിപുലത്രപാ നിറയുമാദരാശ്ചര്യസം-
ഭ്രമത്തൊടു ദമസ്വസാ നിഭൃതമേവമൂചേ സ്വയം.

പല്ലവി:
ഹേ മഹാനുഭാവ, തേ സ്വാഗതം! കിമധുനാ ?

അനുപല്ലവി:
കാമനോ സോമനോ നീ? നി-
ന്നാഗമനം കിന്നമിത്തം?

അർത്ഥം: 

ശ്ലോകാർത്ഥം:
വളരെയധികം പറഞ്ഞുകേട്ട്‌ മനസ്സിൽ ഉറപ്പിച്ച രൂപം മുന്നിൽ കണ്ടപ്പോൾ നളനാണോ എന്നു സംശയിച്ചുവെങ്കിലും തിരസ്കരണി കണ്ടതിനാൽ ദേവനായിരിക്കാം എന്നു ചിന്തിച്ച്‌ ആദ്യമുണ്ടായ ലജ്ജ മാറ്റിവച്ചു. ആദരം, ആശ്ചര്യം, സംഭ്രമം ഇവകളോടുകൂടി ദമയന്തി വിനയപൂർവം ഇങ്ങനെ പറഞ്ഞു.

സാരം:
അല്ലയോ മഹാനുഭാവ, അവിടത്തേക്ക്‌ സ്വാഗതമല്ലേ ? നീ കാമദേവനാണോ ? അതോ ചന്ദ്രനോ? നീ എന്തിനുവേണ്ടി ഇവിടെ വന്നു ?