ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. ശമനനിവൻ

ശമനനിവൻ

 രംഗം ആറ്‌ : കുണ്ഡിത്തിനടുത്ത്‌ഒരുസ്ഥലം

രാഗം : സാവേരി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ഇന്ദ്രൻ

ശമനനിവൻ, ദഹനനിവൻ താൻ,
വരുണനിവൻ, വലമഥനൻ ഞാൻ;
അമരതരൂനകലെ വെടിഞ്ഞു നി-
ന്നരികിൽ വന്നൂ വയമൊന്നിരപ്പാൻ.

അർത്ഥം: 

സാരം:

ഇതു യമൻ, ഇത്‌ അഗ്നി, ഇതു വരുണൻ, ഞാൻ ഇന്ദ്രൻ. ഏതാഗ്രഹവും സാധിപ്പിച്ചുതരുന്ന കല്പകവൃക്ഷത്തെ ഉപേക്ഷിച്ച്‌ ഒരു സംഗതി അഭ്യർത്ഥിക്കാൻ ഞങ്ങൾ നിൻ്റെ മുന്നിൽ എത്തിയതാണ്‌.