രംഗം ആറ് : കുണ്ഡിത്തിനടുത്ത് ഒരു സ്ഥലം
രാഗം : സാവേരി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : നളൻ
ഭൈമീകാമുകനല്ലോഞാനും; ദേവ-
സ്വാമികളേ, കരുണവേണം;
മാമിഹ നിയോഗിക്കിലാകാ, ചെന്നാൽ
കാണ്മാനും കഴിവരാ, പറവാനുമഭിമതം.
അർത്ഥം:
സാരം:
ദമയന്തിയുടെ കാമുകനാണു ഞാനും. ദേവസ്വാമികളേ, കരുണവേണം. എന്നെ നിയോഗിച്ചാൽ ഇത് എങ്ങനെ സാധിക്കും ? അവളെ അവിടെ ചെന്ന് ഒന്നു കാണാനോ കാര്യങ്ങൾ അറിയിക്കാനോ കഴിയുകയില്ലല്ലോ.