ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. പാൽപൊഴിയും മൊഴി

പാൽപൊഴിയും മൊഴി

 രംഗം ആറ്‌ : കുണ്ഡിത്തിനടുത്ത്‌ഒരുസ്ഥലം

രാഗം : സാവേരി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ഇന്ദ്രൻ

പാൽപൊഴിയും മൊഴി ദമയന്തിയെ
കേൾപ്പതിനായ്‌ രാപ്പകൽ പോരാ;
താല്പരിയം വേൾപ്പതിനുണ്ട്‌ അതു
ചേർപ്പതിനായ്‌ നീ തുടരേണം.

അർത്ഥം: 

സാരം:

സുന്ദരിയായ ദമയന്തിയെ വർണ്ണിക്കാൻ രാവും പകലും മതിയാവുകയില്ല. അവളെ വേൾക്കാൻ ഞങ്ങൾക്കു താല്പര്യമുണ്ട്‌. അതു ചേർത്തുതരുവാൻ നീ പരിശ്രമിക്കണം.