ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. പരിചിൽ ഞാനാഗ്രഹിച്ച

പരിചിൽ ഞാനാഗ്രഹിച്ച

 രംഗം പന്ത്രണ്ട്‌ : സ്വയംവരമണ്ഡപം

രാഗം : പൊറനീര
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : അഗ്നി

പരിചിൽ ഞാനാഗ്രഹിച്ച ഭൈമി നിന്നെ വരിച്ചു
പരുഷമില്ലെനിക്കേതും, പ്രത്യുത മുദിതോസ്മി;
പചനദഹനങ്ങളിൽ ഭവതസ്സ്വാധീനൻ ഞാനെ-
ന്നറിക നീ വച്ചുണ്ടാക്കും കറികളമൃതിനൊക്കും.

അർത്ഥം: 

 സാരം:
ഞാൻ ആഗ്രഹിച്ചതു പോലെതന്ന ഭൈമി നിന്നെ വരിച്ചു. പരുഷമില്ലെന്നു മാത്രമല്ല, ഞാൻ സന്തുഷ്ടനുമാണ്‌. പാചകം ചെയ്യുന്നതിലും ചൂടുകൊണ്ടു പൊള്ളിക്കുന്നതിലും ഞാൻ നിൻ്റെ ആജ്ഞാനുവർത്തിയായിരിക്കും. നീ വച്ചുണ്ടാക്കുന്ന കറികൾ അമൃതിനു സമമായിരിക്കും.