ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. പതിദേവതമാരനവധി

പതിദേവതമാരനവധി

 രംഗം ഏഴ്‌ : ഭൈമീഗൃഹം

രാഗം : ഭൈരവി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാൻ;
ചതി ദേവതകൾ തുടർന്നീടുകിലോ ഗതിയാരവനീതലേ?
പതിസമനെന്നോർത്തിതു കേൾ നിന്നോടുദിതം നേരെല്ലാം;
ഇതരനൊടില്ലതു,മോർത്തവരൊടു സദൃശം വദ നീ പോയ്‌.

അർത്ഥം: 

സാരം:
പാതിവൃത്യ നിഷ്ടയുള്ള സ്ത്രീകളിൽ ഒരുവളാണു ഞാൻ. ദേവകൾ തന്നെ ചതി തുടങ്ങുകയാണെങ്കിൽ ഭൂമിയിൽ എന്താണു ഗതി ? എൻ്റെ മനസ്സിലെ ഭർത്താവിനു തുല്യം ഗുണങ്ങളുള്ളവനെന്നോർത്ത്‌ ഇത്രയും പറഞ്ഞു. ആ ഗുണങ്ങളില്ലാത്തവരോട്‌ അതുപോലുമില്ല. ഇതെല്ലാം ഓർത്തുവച്ച്‌ അങ്ങനെതന്നെ പോയി അവരോട്‌ അറിയിക്കുക.