ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. നിറയുന്നു ബഹുജനം നഗരേ

നിറയുന്നു ബഹുജനം നഗരേ

 രംഗം ആറ്‌ : കുണ്ഡിത്തിനടുത്ത്‌ ഒരുസ്ഥലം

രാഗം : സാവേരി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : നളൻ

നിറയുന്നു ബഹുജനം നഗരേ, ഒന്നു
പറവാനും കഴിവുണ്ടോ വിജനേ?
അരുൾചെയ്തതു കേട്ടില്ലെന്നരുതേ കോപം;
ആകുന്നതിനെച്ചെയ്യാം ആവതെന്തതിലേറ്റം ?

അർത്ഥം: 

സാരം:

നഗരത്തിൽ ബഹുജനങ്ങൾ നിറയുന്നു. വിജനത്തിൽ ദമയന്തിയോടൊന്നു സംസാരിക്കാൻ കഴിയുമോ? അരുളി ചെയ്തതു കേട്ടില്ലെന്നു കോപമരുതേ. സാധിക്കുന്നതല്ലേ ചെയ്യാനൊക്കൂ. അതിൽക്കൂടുതൽ എന്തു കഴിയും?