ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. നാളിൽ നാളിൽ

നാളിൽ നാളിൽ

 രംഗം മൂന്ന്‌ : കുണ്ഡിനോദ്യാനം 

രാഗം : അഠാണ
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

നാളിൽ നാളിൽ വരുമാധിമൂലമിദം,
ആളിമാരൊടുമിതനുദിതപൂർവ്വം,
കാലമേ ചെന്നു നീ മരാള, പറക നര-
പാലനോടെല്ലാം പ്രതിപാലിതാവസരം.

അർത്ഥം: 

പദത്തിൻ്റെ സാരം:
നാൾതോറും വളരുന്ന എൻ്റെ ദുഃഖത്തിനു കാരണമിതാണ്‌. ഇക്കാര്യം തോഴിമാരോടുപോലും ഞാൻ നേരത്തെ പറഞ്ഞിട്ടില്ല. ഹംസമേ, വേഗംതന്നെ ചെന്ന്‌ നളമഹാരാജാവിനോട്‌ അവസരം നോക്കി നീ ഇക്കാര്യങ്ങൾ പറയുക.