ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. ചെന്നിതു പറവൻ

ചെന്നിതു പറവൻ

 രംഗം മൂന്ന്‌ : കുണ്ഡിനോദ്യാനം

രാഗം : ഷൺ‌മുഖപ്രിയ
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ഹംസം

ചെന്നിതു പറവൻ നൃപനോടഭിലാഷം – എന്നാൽ
നിന്നിലുമുണ്ടാമവനും പരിതോഷം;
അന്യനിലയി! തേ വരുമോ സന്തോഷം? എന്നാൽ
മന്നവനുണ്ടാമെന്നിൽ ബഹുരോഷം;
താതനൊരുവരനു കൊടുക്കും നിന്നെ,
പ്രീതി നിനക്കുമുണ്ടാമവനിൽത്തന്നെ,

വിഫലമിന്നു പറയുന്നതെല്ലാം;
ചപലനെന്നു പുനരെന്നെച്ചൊല്ലാം.
ഇത്ഥമനർത്ഥമുദിത്വരമാം; അതി-
നുത്തരമോതുക സത്വരമിപ്പോൾ…

അർത്ഥം: 

പദത്തിൻ്റെ സാരം:

നിൻ്റെ ആഗ്രഹം ഞാൻ രാജാവിനോടു പറയാം. അപ്പോൾ നിന്നിൽ അവനും സന്തോഷമുണ്ടാകും. ഇനി നിനക്കു മറ്റൊരുവനോടു താല്പര്യമുണ്ടാകുമോ ? അങ്ങനെയെങ്കിൽ രാജാവിന്‌ എന്നോടു കോപമുണ്ടാകും. നിൻ്റെ അച്ഛൻ നിന്നെ ഒരാൾക്കു വിവാഹം ചെയ്തു കൊടുക്കും. നീയും അവനിൽ സന്തുഷ്ടനാകും. ഇന്ന്‌ ഈ പറഞ്ഞതൊക്കെ വെറുതെയാവും. എന്നെ ചപലനെന്നും വിളിച്ചേക്കാം. ഇത്തരം അനർത്ഥങ്ങളുണ്ടായേക്കാം. അതിനുത്തരം നീ ഇപ്പോൾത്തന്നെ പറയുക.