ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. കേൾക്കേണമവളെ

കേൾക്കേണമവളെ

 രംഗം അഞ്ച്‌ : ദേവലോകം 

രാഗം : മുഖാരി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ഇന്ദ്രൻ

കേൾക്കേണമവളെ ഇന്നാർക്കു ലഭിച്ചു ഞായം,
ഭാഗ്യവാനവനുലകിൽ;
ഗ്രാഹ്യങ്ങൾ ചെവികൾക്കു
ലേഹ്യങ്ങൾ തദ്ഗുണങ്ങൾ
ഊഹ്യങ്ങളെങ്കിൽ വർണ്ണിക്കാം വാക്യങ്ങൾകൊണ്ടു..

അർത്ഥം: 

സാരം:

ദമയന്തിയുടെ മനസ്സ്‌ ആർക്കു ലഭിച്ചുവെന്നു കേൾക്കാൻ ആഗ്രഹമുണ്ട്‌. അവൻ ഭാഗ്യവാനാണ്‌. അതു കേട്ടാൽ സന്തോഷപ്രദമാണ്‌. അവൻ വർണ്ണനാതീതമായ ഗുണങ്ങളുള്ളവനായിരിക്കും.