ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. ഈശന്മാരെന്തു വിചാരലേശം

ഈശന്മാരെന്തു വിചാരലേശം

രംഗം ഏഴ്‌ : ഭൈമീഗൃഹം 

രാഗം : ഭൈരവി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

ഈശന്മാരെന്തു വിചാരലേശം കൂടാതെ അതി-
നീചയോഗ്യമാരംഭിച്ചതാചാരമിപ്പോൾ?
രാജപുത്രി ഞാനിന്നൊരു രാജഭാര്യയെ-
ന്നാശയേ ധരിപ്പതിനെന്തു ക്ളേശം ദേവാനാം ?

അർത്ഥം:

 സാരം:
ദേവന്മാരെന്താണു ലേശവും വിചാരം കൂടാതെ അത്യന്തം നീചമായ ആചാരങ്ങൾ തുടങ്ങുന്നത്‌ ? രാജപുത്രിയായ ഞാൻ ഒരു രാജഭാര്യയാകേണ്ടവളാണെന്ന്‌ മനസ്സിലാക്കാൻ ആ ദേവന്മാർക്ക്‌ എന്തു കൊണ്ടു കഴിയുന്നില്ല ?