ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. അറിക ഹംസമേ

അറിക ഹംസമേ

 രംഗം രണ്ട്

രാഗം : സാവേരി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : നളൻ

പദം:

അറിക ഹംസമേ, അരുതു പരിദേവിതം;
വിരസഭാവമില്ലാ നിന്നിൽ മേ;
ദേഹമനുപമിതം കാണ്മാൻ
മോഹഭരമുദിതം-
നിങ്കൽ സ്നേഹമേ വിഹിതം; ന മയാ
ദ്രോഹ, മിതുപൊഴുതമരഖഗവര,
ഗുണനിധേ, ഖേദമരുതുതേ,
പറന്നിച്ഛയ്ക്കൊത്തവഴി ഗച്ഛ നീ.

 

അർത്ഥം:

 പദത്തിൻ്റെ സാരം:

ഹംസമേ, നീ വിലപിക്കേണ്ടതില്ല. നിന്നോടെനിക്ക്‌ ഒട്ടും വിരോധമില്ല. സുന്ദരനും കണ്ടാൽ ആരും മോഹിച്ചുപോകുന്നവനുമായ നിന്നിൽ സ്നേഹമാണുള്ളത്‌. ഞാൻ ദ്രോഹം ചെയ്യുകയില്ല. സങ്കടപ്പെടേണ്ട. നിൻ്റെ ഇഷ്ടംപോലെ നീ പറന്നു പൊയ്ക്കൊള്ളുക.

 അനുബന്ധ വിവരം

നളൻ ഹംസത്തെ വിട്ടയയ്ക്കുന്നു. ഹംസം പറന്നു മറയുന്നു.