ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. അമൃതമതിമധുരം

അമൃതമതിമധുരം

രാഗം : ഭൈരവി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : നളൻ

അമൃതമതിമധുരം പീയതേ, കാല-
മനിശം കളികൾകൊണ്ടു നീയതേ;
അനവധി ഗുണമനുഭൂയതേ, ചിര-
മായുരനവധി ജായതേ;
വൃന്ദാരകാധിപരിച്ചൊന്നതിലൊരുവനെ
നന്നായ്‌ വിചാരിച്ചുറച്ചിന്നേ വരിച്ചുകൊൾക.

അർത്ഥം

സാരം:
അതിമധുരമായ അമൃതം കുടിക്കാം. എപ്പോഴും കളികൾകൊണ്ടു കാലം കഴിക്കാം. അനവധി ഗുണങ്ങൾ അനുഭവിക്കാം ആയുസ്സ്‌ വളരെയധികമുണ്ടാകും. ഇപ്പറഞ്ഞ ദേവന്മാരിൽ ഒരാളെ നന്നായി വിചാരിച്ചുറച്ച്‌ ഇന്നു തന്നെ വരിച്ചുകൊള്ളുക.