ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ഹനൂമാനെന്നൊരു കപി

ഹനൂമാനെന്നൊരു കപി

രാഗംഭൈരവി

താളംമുറിയടന്ത 14 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഹനൂമാൻ

ഹനുമാനെന്നൊരു കപിവരനുണ്ടെന്നല്ലോ
മനുജപുംഗവ ഭവാന്‍ ചൊന്നതും
വിനയവാരിധേ മമ കൌതുകം വളരുന്നു
കനിവോടവനാരെന്നു പറക നീയെന്നോട് അർത്ഥം: 

ഹനുമാനെന്നൊരു കപിവരനുണ്ടെന്നാണല്ലൊ മനുഷ്യശ്രേഷ്ഠനായ ഭവാന്‍ പറഞ്ഞത്. വിനയവാരിധേ അദ്ദേഹം ആരെന്ന് അറിയുവാന്‍ എനിക്ക് ആഗ്രഹം വളരുന്നു. ദയവായി നീ എന്നോട് പറഞ്ഞാലും.